ബെഡുകൾ വിതരണം ചെയ്തു

വളാഞ്ചേരി: യൂത്ത് ലീഗ് ദിനത്തി​െൻറ ഭാഗമായി ആതവനാട് പി.എച്ച്.സിയിൽ യൂത്ത് ലീഗ് ആതവനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ . കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. മുഹമ്മദ് ഇസ്മാഈയിലിന് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. സലാം ആതവനാട്, കെ.ടി. ആസാദ്, കുമ്മാളിൽ മുഹമ്മദ്, എം.ടി. അബൂബക്കർ, സൈദ് കരിപ്പോൾ, വി.പി. ശിഹാബ്, ഹാരിസ് പാറക്കാടൻ, കെ.പി. ജാസിർ, എം.കെ. ഖാലിദ്, സി. മുസ്തഫ ഹാജി, എ.കെ. എറമു, എ.കെ. കുഞ്ഞിപ്പ, ഷംസു മുഴങ്ങാണി, എ.കെ. സലീം, എം.സി. സുബൈർ, ഹമീദ് കുറുമ്പത്തൂർ, ശരീഫ് മേൽപ്പത്തൂർ എന്നിവർ സംബന്ധിച്ചു. പ്രതിഷേധ പ്രകടനവും കൂട്ടായ്മയും എടയൂർ: പൂക്കാട്ടിരിയിൽ സ്ഥാപിച്ച ഡി.വൈ.എഫ്.ഐയുടെ കൊടിമരവും ഫ്ലക്സ് ബോർഡുകളും ഹർത്താൽ ദിനത്തിൽ തകർത്ത ബി.ജെ.പി, ആർ.എസ്.എസ് നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ പൂക്കാട്ടിരി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. എ.എൻ. ജോയ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ. രാജീവ്, വി.പി.എസ്. നമ്പീശൻ, സി. രാജേഷ്, സി.പി. സുനിൽദാസ്, എം. ഗണേശ്, ഷാജി പൂക്കാട്ടിരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.