പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

എടപ്പാൾ: തുയ്യം, ഐ.ജെ പടി, കല്ലംമുക്ക് പ്രദേശങ്ങളിലെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.എം കൊടിമരങ്ങളും പ്രചാരണ ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി നശിപ്പിച്ച നിലയിൽ കണ്ടെത്തി. അക്രമത്തിന് പിന്നിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരാണെന്ന് ആരോപിച്ച് സി.പി.എം തുയ്യം ബ്രാഞ്ചും ഡി.വൈ.എഫ്.ഐ എടപ്പാൾ മേഖല കമ്മിറ്റിയും സംയുക്തമായി . എടപ്പാൾ ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.പി. ബിജോയ് അധ്യക്ഷത വഹിച്ചു. ടി.പി. മുകുന്ദൻ, പി.വി. വിജയൻ, സി. ഹംനാദ് എന്നിവർ സംസാരിച്ചു. ഹജ്ജ് യാത്രയയപ്പ് ചങ്ങരംകുളം: ഹജ്ജ് സത്യവിശ്വാസിയുടെ ജീവതാഭിലാഷമാണെന്ന് അഷറഫ് കോക്കൂർ പറഞ്ഞു. അലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ. ബാപ്പുനുഹാജി അധ്യക്ഷത വഹിച്ചു. ഡോ. സുബൈർ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഷാനവാസ് വട്ടത്തൂർ, ഇബ്രാഹീം മൂതൂർ, ബഷീർ കക്കിടിക്കൽ, എം.കെ. അൻവർ, ഉസ്മാൻ പന്താവൂർ, ഉമ്മർ തലാപ്പിൽ, ബീരാവുണ്ണി, മൗലാന കെ. ഹമീദ്, ഇ.വി. ബഷീർ മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.