കെ.എസ്.ടി.യു ധർണ

അരീക്കോട്: വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.യു അരീക്കോട് ഉപജില്ല കമ്മിറ്റി എ.ഇ.ഒ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. അധ്യാപകരുടെ സംരക്ഷണം, ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, അന്യായമായ സ്ഥലം മാറ്റവും പിരിച്ച് വിടലും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി. അശ്റഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ഉപജില്ല പ്രസിഡൻറ് പി.കെ. സൈതലവി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസ്ലഹ് ചെങ്ങര, പി. മുഹമ്മദ് ഷമീം, സി.പി.എ. കരീം, കെ. ദാവൂദ്, അബൂബക്കർ മാസ്റ്റർ, സി.ടി.എ. നാസർ, ഇസ്രത്ത് അസീസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.