കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: 30 പൊതി കഞ്ചാവുമായി യുവാവിനെ മലപ്പുറം എക്സൈസ് പിടികൂടി. കോഴിക്കോട് കക്കോടി മുട്ടോളി പെരിഞ്ചിമല വീട്ടിൽ ടി.ടി. അശ്വിനാണ് കൊണ്ടോട്ടി ബസ് സ് റ്റാൻഡിന് സമീപം കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ പിടിയിലായത്. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ഇയാൾ വിദ്യാർഥികൾ അടക്കമുള്ളവർക്ക് വിൽപ്പന നടത്താറുണ്ടായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജ്, അസി. ഇൻസ്പെക്ടർ എം. അബ്ദുൽ ബഷീർ, പ്രിവൻറീവ് ഓഫിസർ ടി. സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് അലി, പി.ഇ. ഹംസ, എ.വി. ലെനിൽ, ഇ. നുഷൈർ, വി. റഫീഖ്, ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.