24 ലക്ഷത്തി​െൻറ കുഴൽപ്പണവുമായി യുവാവ്​ പിടിയിൽ

താനൂർ: 24 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ. മൂന്നിയൂർ ആലിൻചുവട് സ്വദേശി വാക്കത്തൊടിക സെയ്തലവിയാണ് താനൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസി​െൻറ പിടിയിലായത്. താനൂർ സി.ഐ സി. അലവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ച നാലോടെയാണ് പ്രതിയെ വലയിലാക്കിയത്. 2,000 രൂപയുടെ 12 കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. സിവിൽ പൊലീസ് ഓഫിസർമാരായ സലേഷ്, രതീഷ്, ആൽബിൻ, നിഷാദ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഒരു മാസം മുമ്പ് താനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 75 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.