മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളിൽ എൻജിനീയർമാരുടെ കുറവ് കാരണം സർക്കാർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ എസ്റ്റിമേറ്റ് തയാറാക്കലും സാങ്കേതികാനുമതിയും പൂർത്തിയായില്ല. ജൂലൈ 15നകം മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും നിർമാണ പദ്ധതികളുടെ എസ്റ്റിമേറ്റ് തയാറാക്കാനും ആഗസ്റ്റ് ഒന്നിനകം സാങ്കേതികാനുമതി ലഭ്യമാക്കാനുമായിരുന്നു നിർദേശം. എന്നാൽ, ഗ്രാമപഞ്ചായത്തുകളിൽ 28 ശതമാനവും നഗരസഭകളിൽ 18 ശതമാനവും മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നാണ് ജൂലൈ 22ലെ അവലോകനത്തിൽ വ്യക്തമായത്. പദ്ധതികളുടെ എസ്റ്റിമേറ്റ് തയാറാക്കേണ്ടത് എൻജിനീയർമാരാണ്. എന്നാൽ, മുഴുവൻ പഞ്ചായത്തുകളിലും എ.ഇമാരില്ല. അവരുടെ ചുമതലകൾകൂടി ചിലയിടങ്ങളിൽ ഒാവർസിയർമാർ ഏറ്റെടുക്കേണ്ട സ്ഥിതിയുണ്ട്. ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ (എ.ഇ.ഇ) വേണമെന്ന നിബന്ധനയും നടപ്പാവുന്നില്ല. ഉള്ള ഒഴിവുകൾ നികത്തിയിട്ടുമില്ല. 60ഒാളം എ.ഇ.ഇമാരുടെ കുറവാണ് സംസ്ഥാനത്തുള്ളത്. ഇ. ഷംസുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.