കാലിക്കറ്റ് സർവകലാശാല സുവർണ ജൂബിലി ആഘോഷം ഇന്ന്​ മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷം ശനിയാഴ്ച രാവിലെ 9.45-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി. അബ്ദുൽ ഹമീദ് എം.എൽ.എ, വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'വിഷൻ -2030' പേരിൽ 1000 കോടി രൂപയുടെ ദീർഘകാല പദ്ധതികളാണ് നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.