തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ സുവർണ ജൂബിലി ആഘോഷ പരിപാടികൾ നടക്കുന്നതിനാൽ ശനിയാഴ്ച ഓഫിസുകളുടെ പ്രവർത്തനം ഭാഗികമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സി.എച്ച്.എം.കെ ലൈബ്രറി രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തിക്കുക. 'ഗ്രാമം, േപ്രംചന്ദിെൻറ കഥാസാഹിത്യത്തിൽ' ദേശീയ സെമിനാർ 31 മുതൽ തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഹിന്ദി പഠനവകുപ്പിെൻറ ആഭിമുഖ്യത്തിൽ 'ഗ്രാമം, േപ്രംചന്ദിെൻറ കഥാസാഹിത്യത്തിൽ' വിഷയത്തിൽ ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. ജൂലൈ 31 മുതൽ ആഗസ്റ്റ് രണ്ടുവരെ സർവകലാശാല സെമിനാർ കോംപ്ലക്സിലാണ് പരിപാടി. ഉദ്ഘാടനം േപ്രാ- വൈസ് ചാൻസലർ ഡോ. പി. മോഹൻ നിർവഹിക്കും. വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.