ചമ്രവട്ടം ​െറഗുലേറ്റർ കം ബ്രിഡ്ജ്: ഏപ്രണുകൾക്കിടയിൽ മണൽ നിറച്ച് പുനർനിർമിക്കാൻ നിർദേശം

പൊന്നാനി: ചമ്രവട്ടം െറഗുലേറ്റർ കം ബ്രിഡ്ജി​െൻറ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ഐ.ഐ.ടി തയാറാക്കിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ചമ്രവട്ടം പ്രോജക്ട് അധികൃതർ തയാറാക്കിയ നിർദേശം ഇറിഗേഷൻ ചീഫ് എൻജിനീയർക്ക് വ്യാഴാഴ്ച സമർപ്പിച്ചു. ഒരുകിലോമീറ്ററോളം നീളംവരുന്ന െറഗുലേറ്ററി​െൻറ 70 ഷട്ടറുകളിൽ മധ്യഭാഗത്തെ പതിനഞ്ചിലേറെ ഷട്ടറുകൾക്കടിയിലൂടെയാണ് ചോർച്ചയുള്ളത്. െറഗുലേറ്ററി​െൻറ പൈലിങ് നിർമാണത്തിലെ അപാകതയാണ് ചോർച്ചക്ക് കാരണമെന്നാണ് ഡൽഹി ഐ.ഐ.ടിയുടെ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. മൂന്നര മീറ്റർ മുതൽ ഏഴ് മീറ്റർ ആഴത്തിലാണ് ഷട്ടറുകൾക്കടിയിലെ പൈലിങ് നടത്തിയത്. എന്നാൽ, 11 മീറ്റർ ആഴത്തിൽ പൈലിങ് നടത്തിയാലെ ചോർച്ചക്ക് പരിഹാരമാകൂ എന്നാണ് ഐ.ഐ.ടി റിപ്പോർട്ട്. ചോർച്ച കാരണം െറഗുലേറ്ററിനടിയിലെ ഏപ്രണുകളും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. ഐ.ഐ.ടിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ചമ്രവട്ടം പ്രോജക്ട് അധികൃതർ പൈലിങ്ങുമായി ബന്ധപ്പെട്ട് പുതിയ നിർദേശവും രൂപരേഖയും തയാറാക്കിയിരിക്കുന്നത്. തകർന്ന ഏപ്രണുകൾ നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കാനാണ് ഡൽഹി ഐ.ഐ.ടി നിർദേശിച്ചിട്ടുള്ളത്. എന്നാൽ, ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാൽ ഇളകിക്കിടക്കുന്ന ഏപ്രണുകൾക്കിടയിൽ മണൽ നിറച്ച് പുനർ നിർമിക്കാനാണ് ചമ്രവട്ടം പ്രോജക്ട് അധികൃതർ നിർദേശിച്ചിട്ടുള്ളത്. ചമ്രവട്ടം പ്രോജക്ടർ അധികൃതർ തയാറാക്കിയ നിർദേശങ്ങൾ വ്യാഴാഴ്ച ചീഫ് എൻജിനീയർക്ക് സമർപ്പിച്ചശേഷം അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട് ഐ.ഡി.ആർ.ബിയുമായി ചർച്ച നടത്തും. െറഗുലേറ്ററി​െൻറ ചോർച്ച പരിഹരിക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ സർക്കാർ ഒരുകോടി രൂപയോളം വകയിരുത്തിയിട്ടുണ്ട്. കൂടുതൽ ചെലവ് വരുകയാണെങ്കിൽ സർക്കാർതന്നെ പരിഹാരം കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.