കേരളത്തിലേക്ക്​ റേഷനരി കടത്ത്​: രണ്ടുപേർ പിടിയിൽ

കോയമ്പത്തൂർ: കേരളത്തിലേക്ക് ടാറ്റ സുമോ കാറിൽ 1.4 ടൺ റേഷനരി കടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി മീങ്കര തോമസ്(67), ഡ്രൈവർ മഹേന്ദ്രൻ (32) എന്നിവരാണ് പിടിയിലായത്. 28 ചാക്കുകളിലായാണ് അരി സൂക്ഷിച്ചിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ജില്ല കലക്ടർ ടി.എൻ. ഹരിഹരൻ പുറപ്പെടുവിച്ച ഉത്തരവ് ജയിലിൽ കഴിയുന്ന തോമസിന് കൈമാറി. റേഷനരി കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ 9498172882, 9498182897 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.