സ്കൂൾ പാർലമെൻറ്​ തെരഞ്ഞെടുപ്പ്

തോട്ടശ്ശേരിയറ: എ.എം.എൽ.പി സ്കൂളിൽ ജനാധിപത്യ രീതിയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പണം, പിൻവലിക്കൽ, പ്രചാരണം തുടങ്ങി എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ തെരഞ്ഞെടുപ്പിൽ പി. ഫാത്തിമ റിഫ്ന ലീഡറായും കെ.പി. ഗോപിക ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനാധ്യാപിക ജയ്സി ജോർജ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർഥികളുടെ ആഹ്ലാദ പ്രകടനവും നടന്നു. സ്റ്റാഫ് സെക്രട്ടറി കെ. സൈനുദ്ദീൻ, ഐ.ടി കോ ഓഡിനേറ്റർ വി.പി. അബൂബക്കർ സിദ്ദീഖ്, കൽസമി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.