പൊന്നാനി കെ.എസ്.ആർ.ടി.സി: പുതിയ ഷെഡ്യൂളുകൾ സർവിസ് ആരംഭിച്ചു

പൊന്നാനി: പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പുതിയ ഷെഡ്യൂളുകൾ സർവിസ് ആരംഭിച്ചു. രണ്ട് അധിക സർവിസുകളാണ് പൊന്നാനിയിൽ നിന്നും പുറപ്പെടുന്നത്. തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവിസ് നടത്തിയിരുന്ന ബസും ഗുരുവായൂരിൽ നിന്ന് പുറപ്പെട്ടിരുന്ന എറണാകുളം സർവിസുമാണ് പൊന്നാനിയിലേക്ക് നീട്ടി സർവിസ് പുനഃക്രമീകരിച്ചത്. തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള സർവിസ് രാവിലെ 5.35-ന് പൊന്നാനിയിൽ നിന്ന് പുറപ്പെടും. ഇത് തിരൂർ- പുത്തനത്താണി- വളാഞ്ചേരി-ക്കൊപ്പം -ചെർപ്പുളശ്ശേരി--മുണ്ടൂർ--പാലക്കാട് വഴി രാവിലെ 10.30-ന് കോയമ്പത്തൂരിലെത്തിച്ചേരും. ഉച്ചക്ക് മൂന്ന് മണിക്ക് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ബസ് രാത്രി എട്ടരയോടെ പൊന്നാനി ഡിപ്പോയിൽ എത്തിച്ചേരും. നേരത്തെ ഗുരുവായൂരിൽ നിന്ന് സർവിസ് നടത്തിയിരുന്ന ബസും പൊന്നാനിയിലേക്ക് നീട്ടി. പൊന്നാനിയിൽ നിന്ന് പുലർച്ചെ മൂന്ന് മണിക്ക് പുറപ്പെടുന്ന ബസ് ഗുരുവായൂർ- തൃപ്രയാർ വഴി രാവിലെ 6.45-ന് എറണാകുളത്ത് എത്തും. ഗുരുവായൂരിലേക്കുള്ള ഭക്തരുടെ അഭ്യർഥന മാനിച്ചാണ് ഈ സർവിസ് പൊന്നാനിയിലേക്ക് നീട്ടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.