ഇമ്പിച്ചിബാവ സ്മാരക ആശുപത്രി ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും

തിരൂർ: ആലത്തിയൂർ ഇമ്പിച്ചിബാവ സ്മാരക സൂപ്പർ സ്പെഷാലിറ്റി സഹകരണ ആശുപത്രി ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലുനില കെട്ടിടത്തിൽ 92 കിടക്കകളാണ് ഉണ്ടാവുക. 65 കോടി രൂപ ചെലവിൽ ആറേമുക്കാൽ ഏക്കർ സ്ഥലത്ത് 350 കിടക്കയുള്ള ആശുപത്രിയാണ് ലക്ഷ്യം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ച ഡോ. വി.പി. ശശിധരൻ ഉൾപ്പടെയുള്ളവരുടെ സേവനം താൽക്കാലിക ഒ.പിയിൽ ലഭ്യമാണ്. പൂർണമായും ഓഹരി സമാഹരണത്തിലൂടെയാണ് ആശുപത്രി നിർമാണമെന്നും അധികൃതർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ചെയർമാൻ പി. ജ്യോതിഭാസ്, എ. ശിവദാസ്, ഡോ. വി. ശശിധരൻ, പി. കൃഷ്ണൻ നായർ, അയൂബ് പൊന്നാനി, പി. രാജു, ശുഹൈബ് അലി, ഇന്ദിര, ഡോ. സാവിത്രി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.