വളാഞ്ചേരി: കാട്ടിപ്പരുത്തി പ്രദേശത്തോട് നഗരസഭ അധികാരികൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ, എ.ഐ.വൈ.എഫ് ഭാരവാഹികൾ നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകി. കറ്റിട്ട പാലം വീതി കുട്ടി പണിയുക, കുളത്തിനും പാടത്തിനും സുരക്ഷഭിത്തി കെട്ടുക, മുണ്ടിയൻ തറയിൽ ഉപയോഗശുന്യമായി കിടക്കുന്ന കിണർ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. സി.കെ.എ. സലാം, എം. കരുണാകരൻ, സുഹൈർ കാട്ടിപ്പരുത്തി, കലിഫ് ഖാദർ, സി.എച്ച്. സഹീർ, പി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് ഉടൻ പരിഹാരം കാണാമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതായി ഭാരവാഹികൾ പറഞ്ഞു. CAPTION Tir w6 കാട്ടിപ്പരുത്തി പ്രദേശത്തോട് നഗരസഭ അധികാരികൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ, എ.ഐ.വൈ.എഫ് ഭാരവാഹികൾ നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.