അയിരാനി സ്കൂൾ മതിൽ നിർമാണത്തിൽ പഞ്ചായത്ത് പിഴവ് കണ്ടെത്തി

കൽപകഞ്ചേരി: അയിരാനി ജി.എം.എൽ.പി സ്കൂളി​െൻറ ചുറ്റുമതിൽ നിർമാണത്തിൽ നാട്ടുകാരുടെ ആരോപണം ശരിവെച്ച് പഞ്ചായത്ത്. പഞ്ചായത്തി​െൻറ നാല് ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന മതിലിന് പുതിയ കല്ലുകൾക്ക് പകരം പഴയ സ്കൂൾ കെട്ടിടം പൊളിച്ച കല്ലുകളാണ് ഉപയോഗിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. കല്ല് കുത്തനെ വെച്ച് കൃത്രിമമായി ഉയരം തോന്നിപ്പിക്കാൻ ശ്രമിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് നടത്തിയ അന്വേഷണത്തിൽ പഞ്ചായത്ത് ഭരണസമിതി പിഴവ് കണ്ടെത്തിയെന്നും മതിൽ പൊളിച്ച് മാറ്റി പണിയുമെന്നും പ്രസിഡൻറ് എൻ. കുഞ്ഞാപ്പു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.