വളാഞ്ചേരി: പുറമണ്ണൂർ മജ്‌ലിസ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റി . കോളജ് യൂനിയൻ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളായ വിദ്യാർഥി സൗഹൃദ ബസ് സർവിസ് നടത്തണം, യൂനിയൻ കാർണിവൽ സംഘടിപ്പിക്കാനും മാഗസിൻ പ്രകാശനത്തിനും ദിവസം അനുവദിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ രണ്ട് ദിവസമായി സമരത്തിലായിരുന്നു. ഇത് സംബന്ധിച്ച് എസ്.എഫ്.ഐ ഏരിയ ഭാരവാഹികൾ പ്രിൻസിപ്പലുമായി ചർച്ചക്കെത്തിയ സാഹചര്യത്തിലാൽ എം.എസ്.എഫ്- യൂത്ത്‌ലീഗ് പ്രവർത്തകർ എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചെതെന്ന് ആരോപിച്ചാണ് പ്രകടനം നത്തിയത്. പ്രതിഷേധ യോഗം എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് കെ.എ. സക്കീർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം പി. നിയാസ്, ഏരിയ സെക്രട്ടറി എം. ഫൈസൽ, പ്രസിഡൻറ് എം. ഷബീർ എന്നിവർ സംസാരിച്ചു. CAPTION Tir w8 prakadanam എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേേതൃത്വത്തിൽ വളാഞ്ചേരി ടൗണിൽ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.