മരം വീണ് വീട് ഭാഗികമായി തകർന്നു

വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു കല്ലടിക്കോട്: കരിമ്പ പള്ളിപ്പടിയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. വ്യാഴാഴ്ച രാവിലെ 10.30നുണ്ടായ കാറ്റിലും മഴയിലും പള്ളിപ്പടി റോസമ്മ ചാക്കോയുടെ വീടിന് മുകളിലാണ് മരം വീണത്. വീടി‍​െൻറ പകുതിയിലധികം ഓടുകളും പൊട്ടി വീണു. അപകട സമയം റോസമ്മയും മരുമകളും കുട്ടികളും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പടം കരിമ്പ പള്ളിപ്പടി റോസമ്മയുടെ വീടിന് മുകളിൽ മരം വീണ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.