പട്ടാമ്പി: പടിഞ്ഞാറെ മഠം ദേവസ്വം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ കർക്കിടക മാസാചരണ ഭാഗമായി ഗജപൂജയും ആനയൂട്ടും നടന്നു. ആനയൂട്ടിന് മുന്നോടിയായി വിശേഷാൽ പൂജ, മഹാഗണപതി ഹോമം, മേളം എന്നിവ ഉണ്ടായി. തന്ത്രി ശ്രീധരം ചുമരത്ത് മന ദിവാകരൻ നമ്പൂതിരി, മേൽശാന്തി സജീവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. തുടർന്ന് അന്നദാനവും നടന്നു. പടം പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ആനയൂട്ടിന് മുന്നോടിയായി നടന്ന മഹാഗണപതി ഹോമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.