അർബുദ രോഗിയായ വിധവയുടെ കാർഡ് എ.പി.എൽ

കാളികാവ്: അർബുദരോഗിയും വിധവയും മനോരോഗിയായ മകളുമുള്ള വയോധികയുടെ കാർഡ് എ.പി.എൽ പട്ടികയിൽ. ഇതുവരെ ബി.പി.എൽ ആനുകൂല്യത്തി​െൻറ ആശ്വാസം ലഭിച്ചിരുന്ന നിർധന കുടുംബം ഇതോടെ ദുരിതത്തിലായി. അടക്കാക്കുണ്ട് സ്കൂൾപടിയിലെ പെരിങ്കടക്കാട്ടിൽ ഖദീജ എന്ന എഴുപത് കഴിഞ്ഞ വയോധികയാണ് അധികൃതരുടെ അനാസ്ഥയിൽ പ്രയാസത്തിലായത്. കൂടെ താമസിക്കുന്ന മകൾ മനോരോഗിയാണ്. അർബുദം ബാധിച്ച ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഇതിനകം 26 റേഡിയേഷൻ നടത്തി അവശയായി കഴിയുകയാണ്. മകളുടെ ചികിത്സയും കാളികാവ് പാലിയേറ്റിവ് ക്ലിനിക്കി​െൻറ സഹായത്തിലാണ് നടത്തുന്നത്. എല്ലാ കണക്കെടുപ്പുകളിലും കരട് ലിസ്റ്റുകളിലും ഖദീജ ബി.പി.എൽ ലിസ്റ്റിലാണുണ്ടായിരുന്നത്. പുതിയ കാർഡ് കിട്ടിയപ്പോഴാണ് എ.പി.എല്ലായി മാറിയത്. കാൽകാശിന് വകയില്ലാത്ത കുടുംബത്തിന് അരി നഷ്ടപ്പെട്ടത് മാത്രമല്ല പ്രശ്നം. ഒരു പാട് തുക ചെലവ് വരുന്ന ചികിത്സക്കും ഇനി സ്വന്തം പണം കണ്ടെത്തേണ്ട അവസ്ഥയാണ്. എ.പി.എല്ലായതിനാൽ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല. ഇതാണ് ഖദീജയെ അലട്ടുന്ന പ്രധാന പ്രശ്നം. കാർഡ് താഴെയായി കിട്ടുന്നതിന് ഇനി ഓഫിസുകൾ കയറിയിറങ്ങി നടക്കാൻ ആരോഗ്യ പ്രശ്നമുള്ള ഖദീജക്കാവില്ല. പടം; അടക്കാക്കുണ്ടിലെ അർബുദ രോഗിയായ വയോധിക ഖദീജ കാർഡുകളുമായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.