നിത്യവൃത്തിക്ക്​ പോലും വഴിയില്ലാത്ത വയോധിക സര്‍ക്കാര്‍ രേഖകളില്‍ സമ്പന്ന

വണ്ടൂര്‍: രോഗവും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്ന വയോധികക്ക് നേരെ അധികൃതരുടെ ക്രൂരത. തിരുവാലിയിലെ എറിയാട് കണമംഗലം സ്വദേശി ശ്രീദേവി വാരസ്യാരാണ് അധികൃതരുടെ കണ്ണില്ലാത്ത ക്രൂരതക്ക് മുന്നില്‍ പ്രയാസമനുഭവിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വിഴാറായ വീട്ടില്‍ കഷ്ടപാടുകളോട് പൊരുതിയാണ് ശ്രീദേവി ഏകയായി ജീവിക്കുന്നത്. 18 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ശ്രീദേവി പശുവിനെയും കോഴിയെയും വളര്‍ത്തിയാണ് ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്തിയിരുന്നത്. വാര്‍ധക്യ സഹജമായ അസുഖം മൂലം ഇപ്പോള്‍ പരസഹായമില്ലാതെ നടക്കാന്‍ ബുദ്ധിമുട്ടുന്ന ഇവർ പുതിയ റേഷൻകാർഡിൽ സമ്പന്നരുടെ ലിസ്റ്റിലാണ്. ഇതു വരെ ലഭിച്ചിരുന്ന സൗജന്യ റേഷന്‍ ഇനി ലഭിക്കാതെയാകും. ഏതു നിമിഷവും നിലം പൊത്താവുന്ന വീട്ടില്‍ അയല്‍വാസികളുടെയും നാട്ടുകാരുടെയും സഹായത്തോടെ ജീവിക്കാൻ പാടുപെടുന്ന ഇവർക്ക് ഇതിനെതിരെ എവിടെ പോകണമെന്നോ ആരെ കാണണമെന്നോ നിശ്ചയമില്ല. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ഇപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ പോലും ബുദ്ധിമുട്ടാണ്. സുമനസ്സുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഇവര്‍. wdr photor Sreedevi varaടyar
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.