സൗജന്യ ശിൽപശാല 21 ന്

പാലക്കാട്: ട്യൂൺസ് അക്കാദമിയുടെ നേതൃത്വത്തിൽ 'ഫ്രെയിം ടു ഫ്രെയിം' എന്ന പേരിൽ സൗജന്യ ഏകദിന ശിൽപശാല സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അനിമേഷൻ, വി.എക്സ്.എഫ്, ഗെയിമിങ് എന്നിവയിൽ താൽപര്യമുള്ള 17 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് പരിശീലനം. ജൂലൈ 21ന് രാവിലെ 9.30 മുതൽ വൈകീട്ട് മൂന്ന് വരെ ദിശ കോളജ് ഓഫ് പ്രഫഷനൽ ആന്‍ഡ് മാനേജ്മ​െൻറ് സ്റ്റഡീസിലാണ് ശിൽപശാല. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. ഫോൺ: 9995554898, 9446068579. വാർത്തസമ്മേളനത്തിൽ സി. അജിത് കുമാർ, എസ്. സവിൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.