ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കണം - -പുഴ കൂട്ടായ്മ ചെർപ്പുളശ്ശേരി: വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടൽ എന്നിവയിൽനിന്ന് ഓടയിലേക്ക് തുറന്ന മാലിന്യ കുഴലുകൾ അടക്കാനുള്ള അധികൃതരുടെ തീരുമാനവും ഉറവിട സംസ്കരണവും കർശനമായി നടപ്പാക്കണമെന്ന് പുഴ കൂട്ടായ്മ ആവശ്യപ്പെട്ടു. നവീകരണ പ്രവൃത്തി പൂർത്തിയായ ചില ഭാഗങ്ങളിൽ മാലിന്യക്കുഴലുകൾ അടച്ചിട്ടിെല്ലന്നും അതിനാൽ അടക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപെട്ടു. കൊരമ്പത്തോട് ശുചീകരണത്തിന് ശേഷമുള്ള പഠന റിപ്പോർട്ടും ബഹുജന ഹരജിയും നഗരസഭക്ക് സമർപ്പിച്ചതായും അറിയിച്ചു. യോഗത്തിൽ നിഭ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.