മാലിന്യ സംസ്​കരണം വ്യാപാരികളുടെ ഉത്തരവാദിത്തം; ഉത്തരവ്​ ഉടൻ

മലപ്പുറം: മത്സ്യ, മാംസ കച്ചവടക്കാർ, ഹോട്ടലുടമകൾ തുടങ്ങിയവർ സ്വന്തം ചെലവിൽ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തണമെന്ന് നിർദേശിക്കുന്ന സർക്കാർ ഉത്തരവ് ഉടനിറങ്ങും. ഒരാഴ്ചക്കകം തദ്ദേശഭരണവകുപ്പി​െൻറ ഉത്തരവ് ഉണ്ടാവുമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. നിലവിൽ വ്യാപാര സ്ഥാപനങ്ങൾ മാലിന്യം പുറത്ത് ഏജൻസികൾക്ക് നൽകുകയാണ്. ഇവർ ഇത് ശാസ്ത്രീയമായി സംസ്കരിക്കാതെ പുഴകളിലും മറ്റും തള്ളുന്നു. സ്വന്തമായി സംസ്കരണ സംവിധാനമൊരുക്കാൻ സെപ്റ്റംബർ 15വരെ വ്യാപാരികൾക്ക് സമയം നൽകും. ഇത് തദ്ദേശസ്ഥാപനങ്ങൾ കർശനമായി നിരീക്ഷിക്കും. ഉത്തരവ് ഇറങ്ങിയാലുടൻ ഇത് നടപ്പാക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ ശക്തമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഹോട്ടൽ മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് കർശനമായി തടയും. തദ്ദേശസ്ഥാപനങ്ങളുടെ മത്സ്യ-മാംസ മാർക്കറ്റുകളിൽ മാലിന്യ സംസ്കരണത്തിന് കമ്യൂണിറ്റി സംവിധാനം ഏർപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.