രാജ്യത്തെ ജനങ്ങളുടെ ഭീതിയകറ്റണം -എസ്.വൈ.എസ് 'ജനങ്ങളുടെ ഭീതിയകറ്റാൻ നടപടി സ്വീകരിക്കണം' മലപ്പുറം: ദലിത്- ന്യൂനപക്ഷ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ഭീതിയകറ്റാൻ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.വൈ.എസ് ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകള്‍ക്ക് ഇ.കെ. മുഹമ്മദ് കോയ സഖാഫി, സ്വാദിഖ് സഖാഫി, സ്വാദിഖ്, അബൂബക്കര്‍, ബഷീര്‍, ഇബ്‌റാഹീം ബാഖവി, അലവി ഹാജി പുതുപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. സീതിക്കോയ തങ്ങള്‍ പ്രാർഥന നടത്തി. കെ.പി. ജമാല്‍ കരുളായി, ഹസൈനാര്‍ സഖാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.