മരുന്ന് ക്ഷാമം പരിഹരിക്കണം --മുസ്‌ലിം ലീഗ് തിരൂരങ്ങാടി: െഡങ്കിപ്പനിയുള്‍പ്പെടെയുള്ള മാറാരോഗങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ആശുപത്രികളിലും മെഡിക്കല്‍ ഷോപ്പുകളിലും മരുന്നുകള്‍ ലഭിക്കാത്ത അവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ജി.എസ്.ടി ദുരുപയോഗം ചെയ്ത് അനാവശ്യമായ വിലക്കയറ്റം സൃഷ് ടിക്കുന്നതിനെതിരെയും പൂഴ്ത്തിവെച്ച് ക്ഷാമമുണ്ടാക്കുന്നതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് അവസാനിപ്പിക്കമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ റേഷന്‍ കാര്‍ഡ് വിതരണത്തില്‍ അര്‍ഹരായ പാവപ്പെട്ടവരെ കാരണം കൂടാതെ മുന്‍ഗണന പട്ടികയില്‍നിന്ന് തഴഞ്ഞത് പ്രതിഷേധാര്‍ഹമാണ്. അര്‍ഹരായ മുഴുവന്‍ പേരെയും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി റേഷന്‍ സമ്പ്രദായം സുതാര്യമാക്കണമെന്നും മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പി.എസ്.എച്ച്. തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിമരക്കാര്‍, സി.എച്ച്. മഹ്മൂദ് ഹാജി, ഹനീഫ പുതുപറമ്പ്, സി.കെ.എ. റസാഖ്, എം. മുഹമ്മദ് കുട്ടി മുന്‍ഷി, വി.എസ്. ബാവ ഹാജി, എ.കെ. മുസ്തഫ, സി. ചെറിയാപ്പു ഹാജി, വി.എം. മജീദ്, എന്‍.പി. മുഹമ്മദ് റഫീഖ്, കെ. ഉനൈസ്, എം. അബ്ദുല്‍ ജബ്ബാര്‍, പി.എം. ജലീല്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.