തിരൂർ: വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരിക, മാനസിക പ്രശ്നങ്ങളും പഠന വൈകല്യങ്ങളും നേരിടുന്നതിന് രക്ഷിതാക്കൾക്ക് ബോധവത്കരണം സംഘടിപ്പിച്ചു. 'മാധ്യമം' ഹെൽത്ത് കെയറും തിരൂർ ടി.ഐ.സി സെക്കൻഡറി സ്കൂളും സംയുക്തമായാണ് പരിപാടി നടത്തിയത്. 'കുഞ്ഞുങ്ങൾ മിടുക്കരാവാൻ' തലക്കെട്ടിലായിരുന്നു പരിപാടി. ഇൻറർനാഷനൽ സൈക്കോളജിസ്റ്റ് ട്രെയിനർ സുലൈമാൻ മേൽപത്തൂർ നേതൃത്വം നൽകി. ടി.ഐ.സി സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ വെങ്ങാടൻ അധ്യക്ഷത വഹിച്ചു. മാധ്യമം ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ സി.കെ. റഷീദ് ഹെൽത്ത് കെയർ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡൻറ് മെഹർഷ കളരിക്കൽ, സ്കൂൾ കമ്മിറ്റി സെക്രട്ടറി സഹീർ കോട്ട് എന്നിവർ സംസാരിച്ചു. മാധ്യമം സർക്കുലേഷൻ മാനേജർ എം. മുഹമ്മദ് ഹാരിസ് സംബന്ധിച്ചു. photo: tir mw9 ...........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.