ബൈക്ക് മരത്തിലിടിച്ച് പരിക്ക്​

ആനക്കര: നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു. ആനക്കര കുമ്പിടി റോഡിലെ മില്ല് സ്റ്റോപ്പിന് സമീപം ശനിയാഴ്ച ഉച്ചക്ക് 2.30ഒാടെയാണ് അപകടം. കുമ്പിടിയിൽനിന്ന് കാറ്ററിങ് കഴിഞ്ഞ് മടങ്ങുന്ന കൂടല്ലൂർ സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ എടപ്പാൾ ഹോസ്പിറ്റലിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. ചിത്രം (അപകടം) ആനക്കര കുമ്പിടി റോഡിലെ മില്ല് സ്റ്റോപ്പിന് സമീപം ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.