'വിദ്യാലയങ്ങളിൽ കായികാധ്യാപനം ഫലപ്രദമാവാൻ സർക്കാർ ഇടപെടണം'

മലപ്പുറം: സംസ്ഥാനത്തെ ലോവർ പ്രൈമറി മുതലുള്ള വിദ്യാലയങ്ങളിൽ കായികാധ്യാപനം ഫലപ്രദമാവാൻ വിദ്യാർഥികളുടെ എണ്ണം പരിഗണിക്കാതെ കായികാധ്യാപകരെ നിയമിക്കണമെന്ന് കെ.പി.എസ്.ടി.എ മലപ്പുറം വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിൽ കായിക പഠനത്തിന് പ്രത്യേക പാഠപുസ്തകവും പരീക്ഷയും നടത്തുകയും എന്നാൽ, മതിയായ കായികാധ്യാപകരെ നിയമിക്കാത്തതും വിരോധാഭാസമാണെന്ന് യോഗം കുറ്റപ്പെടുത്തി. അധ്യാപക നിയമനാംഗീകാര നടപടിയിൽ 'ദൈവം കനിഞ്ഞിട്ടും പൂജാരി കനിയാത്ത' സാഹചര്യമാണുള്ളത്. യോഗം സംസ്ഥാന നിർവാഹക സമിതിയംഗം പി.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. ശരീഫ് തുറക്കൽ അധ്യക്ഷത വഹിച്ചു. പി. ദേവരാജൻ, ജോയി മത്തായി, ജെ. ബെനഡിക്ട്, കെ.ടി. അബ്ദുന്നാസർ, ടി. വിനോദ് കുമാർ, കെ.ജി. മഹേഷ്, സി.പി. യൂനുസ് സലിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.