വളാഞ്ചേരി: ദേശീയപാതയിൽ വട്ടപ്പാറ ഇറക്കത്തിൽ നിയന്ത്രണം വിട്ട പാചകവാതക ടാങ്കർ മറിഞ്ഞു. ബുധനാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് വട്ടപ്പാറ താഴെ റോഡിന് സമീപത്തേക്ക് ചരിഞ്ഞത്. താഴ്ചയിലേക്ക് മറിയാതെ റോഡിന് സമീപം നിന്നതിനാൽ ദുരന്തമൊഴിവായി. നിറയെ പാചകവാതകമുണ്ടായിരുെന്നങ്കിലും ചോർച്ചയില്ലാതിരുന്നത് ആശ്വാസമായി. ചേളാരി ഐ.ഒ.സി പ്ലാൻറിൽ നിന്ന് ഉദ്യോഗസ്ഥരും ഫയർ ഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കോഴിക്കോട്ടുനിന്ന് െക്രയിൻ എത്തിച്ച് ടാങ്കർ ലോറി മാറ്റി. ആർക്കും പരിക്കില്ല. അൽപസമയം ഗതാഗതം തടസ്സപ്പെട്ടു. photo: tir mw5, tir mw6 വട്ടപ്പാറ താഴെ റോഡിന് സമീപം അപകടത്തിൽപ്പെട്ട ടാങ്കർ ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.