പുതിയ എസ്.ഐ വന്നത് അറിയിപ്പില്ലാതെ, നിലവിലെ എസ്.ഐ പുറത്ത്

കൂറ്റനാട്: നേരിട്ട് നിയമനം ലഭിച്ച എസ്.ഐ വന്നതൊടെ നിലവിലെ എസ്.ഐയുടെ സീറ്റ് പോയി. ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. 2015ലാണ് നിലവിലെ എസ്.ഐ ശ്രീനിവാസന്‍ ഗ്രേഡ് എസ്.ഐ ആയി പ്രമോഷന്‍ ലഭിച്ച് സര്‍വിസ് തുടങ്ങുന്നത്. എന്നാല്‍, 2017 ബാച്ചില്‍ പുറത്തിറങ്ങിയ പുതിയ എസ്.ഐയെ ചാലിശ്ശേരിയിലേക്കാണ് നിയമിച്ചത്. ഇത്തരത്തിലൊരു മാറ്റത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടിെല്ലന്ന് നിലവിലെ എസ്.ഐ ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, ജില്ലയിലെ മുതിര്‍ന്ന ഗ്രേഡ് എസ്.ഐയായി ശ്രീനിവാസനാണ് ഉള്ളതെന്നും പറയപ്പെടുന്നു. എന്നാല്‍, ശ്രീനിവാസന് ഇതുവരെയായി മറ്റിടത്ത് നിയമനം ലഭിച്ചിട്ടുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.