പുൽക്കാടുകൾ നിളയുടെ കോലം കെടുത്തുന്നു

തിരുനാവായ: കണ്ണെത്താദൂരം തഴച്ചുവളർന്ന . വർഷങ്ങൾക്കു മുമ്പ് മരുഭൂമി പോലെ വിശാലമായിക്കിടന്നിരുന്ന പഞ്ചാര മണൽപ്പരപ്പിലൂടെ ഒഴുകിയിരുന്ന നിള സഞ്ചാരികളെയും പ്രകൃതി സ്നേഹികളെയും മോഹിപ്പിച്ചിരുന്നു. നിളയിൽ ഇപ്പോൾ ഒരുതരി മണൽപോലും പുറമേക്ക് കാണാനില്ലെന്നതാണ് സങ്കടകരം. അശാസ്ത്രീയവും ആഴത്തിലുമുള്ള മണൽ വാരലാണ് പുഴയെ ഈ കോലത്തിലാക്കിയത്. ഒരു നിയന്ത്രണവുമില്ലാതെ ആഴത്തിൽ മണലെടുത്ത കുഴികളിലെ കളിമണ്ണിൽനിന്നാണ് പുല്ലുകളും മരത്തൈകളുമൊക്കെ മുളച്ചുപൊന്തി പടർന്നുപന്തലിച്ചത്. ദേശാടന പക്ഷികളും മറ്റു നാടൻ പറവകളും കാഷ്ടിച്ച വിത്തുകളും ജലത്തിൽ ഒഴുകിയെത്തിയ വിത്തുകളും തൈകളുമാണ് പടുമരങ്ങളായി രൂപാന്തരപ്പെട്ടത്. പലയിടത്തും വൻ മരങ്ങൾതന്നെ വളർന്നുനിൽക്കുന്നുണ്ട്. പുൽക്കാടുകളെല്ലാം നീക്കം ചെയ്ത് പുഴയുടെ പഴയ രൂപം വീണ്ടെടുക്കുമെന്ന ജനപ്രതിനിധികളുടെ പ്രഖ്യാപനങ്ങൾക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. photo: tir ml1, tir ml2 പുൽക്കാടുകൾ നിറഞ്ഞ നിള. തിരുനാവായയിൽനിന്നുള്ള ദൃശ്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.