മഞ്ചേരി: കഴിഞ്ഞ മൂന്ന് മാസമായി മഞ്ചേരി മെഡിക്കൽ കോളജിന് പ്രിൻസിപ്പലില്ലാത്തത് അക്കാദമിക് കാര്യങ്ങളിൽ തടസ്സമാവുന്നു. നിലവിൽ വൈസ് പ്രിൻസിപ്പാലിന് ചുമതലയുണ്ടെങ്കിലും നിയമപരമായി പല നടപടി ക്രമങ്ങൾക്കും പരിമിതികളുമുണ്ട്. മെഡിക്കൽ കോളജിന് പുതിയ പ്രിൻസിപ്പലിനെ നിയമിച്ചിട്ടുണ്ടെങ്കിലും നിയമനം കിട്ടി രണ്ടാഴ്ച കഴിഞ്ഞിട്ടും പുതിയ പ്രിൻസിപ്പൽ ചുമതലയേറ്റിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളജിലെ സർജൻ ഡോ. എം.പി. ശശിയെയാണ് പുതിയ പ്രിൻസിപ്പലായി നിയമിച്ചത്. എന്നാൽ മഞ്ചേരി മെഡിക്കൽ കോളജിന് പുതിയ പ്രിൻസിപ്പലിനെ നിയമിച്ചപ്പോൾ തന്നെ നിയമിച്ച കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ചുമതലയേറ്റിട്ടുണ്ട്. നിരവധി അക്കാദമിക് കാര്യങ്ങൾക്ക് സ്ഥിരം പ്രിൻസിപ്പൽ അനിവാര്യമാണ്. അവസാന വർഷ മെഡിക്കൽ കൗൺസിൽ പരിശോധനക്കുള്ള തയാറെടുപ്പുകൾ ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഹോസ്റ്റൽ കെട്ടിട നിർമാണവും മന്ദഗതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.