കീഴുപറമ്പ്: അരീക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കീഴുപറമ്പിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഡോ. ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.കെ. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറുമാരായ എ.ഡബ്ല്യു. അബ്ദുറഹ്മാൻ, പി.ടി. രാംദാസ്, എടക്കര അബ്ദുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ടി. അയ്യപ്പൻ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പി. രാമകൃഷ്ണൻ, എ.കെ. മനോജ്, എം.ഇ. റഹ്മത്തുല്ല, സി.കെ. അബ്ദുസ്സലാം, യു. നൗഷാദ്, കെ.വി. റൈഹാന ബേബി, ഡി.സി.സി അംഗം യു.എസ്. ഖാദർ എന്നിവർ സംസാരിച്ചു. കീഴുപറമ്പ്, അരീക്കോട്, കുഴിമണ്ണ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഊർങ്ങാട്ടിരി: എടവണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി സ്മൃതിയാത്ര ചൂളാട്ടിപ്പാറയിൽ പ്രസിഡൻറ് പാലത്തിങ്ങൽ ബാപ്പുട്ടിക്ക് പതാക കൈമാറി കെ.പി.സി.സി സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. എം.കെ. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.എ. റസാഖ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറുമാരായ സി.ടി. റഷീദ്, ഇ.എ. കരീം, പി.സി. മുസ്തഫ കമാൽ, ബ്ലോക്ക് ഭാരവാഹികളായ പി.വി. ശശികുമാർ, കുഞ്ഞുട്ടി മൈത്ര, എൻ. നാരായണൻകുട്ടി, ഡി.സി.സി അംഗം എൻ.കെ. അബ്ദുല്ല, മുൻ ബ്ലോക്ക് പ്രസിഡൻറ് പി.വി. കോയ, മുൻ മണ്ഡലം പ്രസിഡൻറ് കെ. കോയസ്സൻ എന്നിവർ സംസാരിച്ചു. ഊർങ്ങാട്ടിരി, എടവണ്ണ, കാവനൂർ പഞ്ചായത്തുകളിലെ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.