റദ്ദാക്കിയ പ്രത്യേക ​െട്രയിനുകൾ

തിരുവനന്തപുരം: കൊച്ചുവേളിക്കും കാരക്കലിനുമിടയിൽ സർവിസ് നടത്തുന്ന താഴെപ്പറയുന്ന പ്രത്യേക െട്രയിനുകൾ യാത്രക്കാരുടെ കുറവ് മൂലം റദ്ദാക്കി. 1.കൊച്ചുവേളിയിൽനിന്ന് നാളെയും 30നും പുറപ്പെടേണ്ട കൊച്ചുവേളി കാരക്കൽ പ്രത്യേക െട്രയിൻ (െട്രയിൻ നം. 06044) 2. കാരക്കലിൽനിന്ന് 24നും 31നും പുറപ്പെടേണ്ട കൊച്ചുവേളി കാരക്കൽ പ്രത്യേക െട്രയിൻ (െട്രയിൻ നം.06043). തിരുവനന്തപുരം ഗുവാഹതി എക്സ്പ്രസ് റദ്ദാക്കി തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് രാജ്യത്തി​െൻറ വടക്കു കിഴക്കൻ മേഖലയിൽ റെയിൽവേ ട്രാക്കുകളിൽ വെള്ളംകയറിയതിനെ തുടർന്ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് ഇന്ന് വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട തിരുവനന്തപുരം ഗുവാഹതി എക്സ്പ്രസ് (െട്രയിൻ നം. 12507) റദ്ദാക്കി. പ്രത്യേക െട്രയിനുകൾ തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കുറക്കാൻ കൊച്ചുവേളിക്കും ചെന്നൈ എഗ്മോറിനും ഇടയിൽ ദക്ഷിണ റെയിൽവേ താഴെപ്പറയുന്ന സ്പെഷൽ െട്രയിനുകൾ ഓടിക്കും. 1.കൊച്ചുവേളി ചെന്നൈ എഗ്മോർ സ്പെഷൽ ഫെയർ സ്പെഷൽ െട്രയിൻ കൊച്ചുവേളിയിൽനിന്ന് നാളെയും 30നും വൈകീട്ട് 3.30ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോർ സ്പെഷൽ ഫെയർ സ്പെഷൽ െട്രയിൻ (നം. 06068). തൊട്ടടുത്ത ദിവസം രാവിലെ 5.45ന് ചെന്നൈ എഗ്മോറിലെത്തും. രണ്ട് എ.സി ടു ടയർ, മൂന്ന് എ.സി ടു ടയർ, 11 സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് എന്നീ കോച്ചുകളുള്ള ഈ െട്രയിനിന് തിരുവനന്തപുരം, കുഴിത്തുറ, നാഗർകോവിൽ ടൗൺ, വള്ളിയൂർ, തിരുനൽവേലി, കോവിൽപ്പട്ടി, സാത്തൂർ, വിരുദനഗർ, മധുര, ദിണ്ഡിഗൽ, തിരുച്ചിറപ്പള്ളി, വിരുദാചലം, വില്ലുപുരം, ചെങ്കൽപേട്ട്, താംബരം, മാമ്പലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. 1. ചെന്നൈ എഗ്മോർ കൊച്ചുവേളി സുവിധ സ്പെഷൽ െട്രയിൻ ചെന്നൈ എഗ്മോറിൽനിന്ന് ഈ മാസം 24, 31 തീയതികളിൽ രാത്രി 8.20ന് പുറപ്പെടുന്ന കൊച്ചുവേളി–സുവിധ എക്സ്പ്രസ് (നം. 82607) പിറ്റേദിവസം ഉച്ചക്ക് 12.25ന് കൊച്ചുവേളിയിൽ എത്തിച്ചേരും. രണ്ട് എ.സി ടു ടയർ, മൂന്ന് എ.സി ടു ടയർ, 11 സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് എന്നീ കോച്ചുകളുള്ള ഈ െട്രയിനിന് താംബരം, ചെങ്കൽപേട്ട്, വില്ലുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ദിണ്ഡിഗൽ, മധുര, വിരുദനഗർ, സാത്തൂർ, കോവിൽപ്പട്ടി, തിരുനൽവേലി, വള്ളിയൂർ, നാഗർകോവിൽ ടൗൺ, കുഴിത്തുറ, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. ആർമി പൊതുപ്രവേശന പരീക്ഷഫലം പ്രഖ്യാപിച്ചു തിരുവനന്തപുരം: തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസ് 2017 ജൂലൈ 30ാം തീയതി നടത്തിയ സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ േട്രഡ്സ്മെൻ, സോൾജിയർ ടെക്നിക്കൽ എന്നീ തസ്തികകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനക്കായി വിജയികളുടെ റോൾ നമ്പറുകൾ ഇതോടൊപ്പം കൊടുത്തിരിക്കുന്നു. വിജയിച്ചവർ രേഖകൾ കൈപ്പറ്റാനായി ആഗസ്റ്റ് 24നോ അതിന് മുമ്പോ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസുമായി ബന്ധപ്പെടുക (04712351762).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.