വിലക്കയറ്റം തടയാൻ കരുതലെടുക്കും --മന്ത്രി എ.കെ. ബാലൻ പാലക്കാട്: വിലക്കയറ്റം തടയാൻ സിവിൽ- സപ്ലൈസ് കോർപറേഷൻ പാലക്കാട് കോട്ടമൈതാനത്ത്് സംഘടിപ്പിക്കുന്ന ജില്ലതല ഓണം--െപരുന്നാൾ മേളക്ക് തുടക്കം. മന്ത്രി എ.കെ. ബാലൻ മേള ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ മൂന്നുവരെയാണ് മേള. സംസ്ഥാനത്തെ എല്ലാ ജില്ല, താലൂക്ക്, നിയോജകമണ്ഡല, പഞ്ചായത്ത് തലത്തിൽ 1470 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെട്ട 13 ഇനങ്ങളുടെ വില പൊതുവിപണിയെ അപേക്ഷിച്ച് പിടിച്ചുനിർത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 1,55,471 പട്ടികവർഗ വിഭാഗക്കാർക്ക് 15 കിലോ അരിയും എട്ടിനം പലവ്യജ്ഞനങ്ങളും ഓണത്തോടനുബന്ധിച്ച് സൗജന്യമായി വിതരണം ചെയ്യും. 60 കഴിഞ്ഞ പട്ടികവർഗക്കാർക്ക്് സൗജന്യമായി ഓണക്കോടിയും വിതരണം ചെയ്യും. 81 ലക്ഷം റേഷൻ കാർഡുടമകൾക്ക് കിലോക്ക് 22 രൂപ നിരക്കിൽ പഞ്ചസാര വിതരണം ചെയ്യും. എ.പി.എൽ വിഭാഗക്കാർക്ക് സബ്സിഡി നിരക്കിലും നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിലക്കറ്റം തടയാൻ വില അവലോകന സെൽ രൂപവത്കരിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ്-, കൺസ്യൂമർഫെഡ്-, കൃഷി വകുപ്പുകൾ ഏകോപിപ്പിച്ച് കൊണ്ടാവും സെല്ലിെൻറ പ്രവർത്തനം. കോട്ടമൈതാനത്ത് നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ആദ്യ വിൽപന നിർവഹിച്ചു. സപ്ലൈകോ റീജനൽ മാനേജർ പി. ദാക്ഷായണിക്കുട്ടി, സപ്ലൈകോ ഡിപ്പോ അസി. മാനേജർ കെ.എം. പത്മജ എന്നിവർ പങ്കെടുത്തു. പ്രഫഷനൽ സോഷ്യൽ വർക്കേഴ്സിെൻറ സേവനം -അവിഭാജ്യം --എം.പി പാലക്കാട്: മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക വ്യവസ്ഥിതിയിൽ പ്രഫഷനൽ സോഷ്യൽ വർക്കേഴ്സിെൻറ സേവനം അവിഭാജ്യ ഘടകമാണെന്ന് ഇടുക്കി എം.പി ജോയ്സ് ജോർജ്. കേരള അസോ. ഓഫ് പ്രഫഷനൽ സോഷ്യൽ വർക്കേഴ്സ് അഞ്ചാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ഫാ. ഡോ. ജെ. പ്രശാന്ത് പാലയ്ക്കപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ഐപ്പ് വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ഡോ. അനീഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻറ് ബിനോയ് കാട്ടയിൽ, ജോയൻറ് സെക്രട്ടറി എസ്. അബ്ദുറഹ്മാൻ, മുൻ പ്രസിഡൻറ് ഫാ. ജോയി ജെയിംസ്, ജില്ല ചാപ്റ്റർ പ്രസിഡൻറ് സൗമ്യ ടിറ്റോ, സെക്രട്ടറി മധു, ട്രഷറർ കെ.പി. സജീവ്, വൈസ് പ്രസിഡൻറ് ആർ. പ്രഭുല്ലദാസ്, ജോയൻറ് സെക്രട്ടറി കെ. സതീഷ് എന്നിവർ സംസാരിച്ചു. കേന്ദ്ര ഇലക്േട്രാണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന് കീഴിലെ വികാസ് പീഡിയ കേരളയുടെ ബോധവത്കരണ സെമിനാറോടെയാണ് രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനം ആരംഭിച്ചത്. മേഴ്സി കോളജിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾ അവതരിപ്പിച്ച നാടകം, വിവിധ സാമൂഹിക വിഷയങ്ങളിൽ സംവാദങ്ങൾ, പ്രബന്ധാവതരണങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും സമ്മേളനത്തിെൻറ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.