എസ്.എസ്.എഫ് സാഹിത്യോത്സവ്

വടക്കഞ്ചേരി: എസ്.എസ്.എഫ് ആലത്തൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് നെന്മാറ സോണ്‍ ജനറല്‍ സെക്രട്ടറി നാസര്‍ മേലടിക്കാവ് അധ്യക്ഷത വഹിച്ചു. അഷറഫ് മമ്പാട്, അബ്ദുൽ റഷീദ് അല്‍ഹസനി, ഷെരീഫ് സഖാഫി മമ്പാട്, മുഹമ്മദ് ബഷീര്‍ അല്‍ഹസനി, ഷംസുദ്ദീന്‍ സഖാഫി, റസാഖ് കുന്നങ്കാട്, റഫീഖ് കുന്നങ്കാട്, കബീര്‍ എരിമയൂര്‍, അബ്ബാസ് സുഹ്രി എന്നിവർ സംസാരിച്ചു. എരിമയൂര്‍, ആലത്തൂര്‍, തരൂര്‍ സെക്ടറുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ............. inbox ബസുകൾ സ്റ്റോപ്പിൽ നിർത്തണം കോട്ടമൈതാനം എസ്.ബി.ഐ ജങ്ഷനിൽ ബസുകൾ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കണം. ടൗൺ പെർമിറ്റിലെ ബസുകൾ സ്റ്റോപ്പിൽ ദീർഘസമയം നിൽക്കുന്നതിനാൽ മറ്റ് ബസുകൾ പാതയുടെ മധ്യത്തിലും സ്റ്റോപ്പിൽനിന്ന് ഏറെ അകലെയും ഇറക്കിവിടുന്ന പതിവുണ്ട്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. പാത മുറിച്ചുകടക്കാൻ കാൽനടക്കാർക്ക് ഏറെ പ്രയാസമാകുന്നുണ്ട്. അനിൽകുമാർ മണപ്പുള്ളിക്കാവ് ............
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.