പൂക്കോട്ടുംപാടം: ലഹരിമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും രണ്ട് യുവാക്കളെ പൂക്കോട്ടുംപാടം പൊലീസ് പിടികൂടി. മഞ്ചേരി മുട്ടിപ്പാലം സ്വദേശി മങ്കരത്തൊടി മന്‍സൂര്‍ അലി (32), ചോക്കാട് നീലാമ്പ്ര നൗഫല്‍ ബാബു (36) എന്നിവരാണ് പിടിയിലായത്. ആംഫിറ്റാമിന്‍ എന്ന ലഹരി പദാര്‍ഥമാണ് പിടികൂടിയത്. ഡി.ജെ പാര്‍ട്ടികളിലും മറ്റും ഉപയോഗിക്കുന്ന വിലകൂടിയ ലഹരിയാണിത്. മാരക വിഷമുള്ള ഇൗ പദാര്‍ഥം ഉപയോഗിക്കുന്നവരുടെ സുഷുമ്ന നാഡിയെയാണ് ബാധിക്കുക. ആംഫിറ്റാമിൻ ഗ്രാമിന് 5,000 രൂപക്ക് മുകളിലാണ് വില. ഉത്തര്‍പ്രദേശില്‍നിന്ന് കാരിയര്‍ വഴിയാണ് കേരളത്തില്‍ എത്തുന്നതെന്നാണ് സൂചന. ശനിയാഴ്ച വൈകീട്ട് ആറരയോടെ അമരമ്പലം സൗത്ത് പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് ഒരു ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. പിടിയിലായ മന്‍സൂര്‍ എട്ടു വര്‍ഷവും നൗഫല്‍ ഒന്നര വര്‍ഷവും വിദേശത്ത് ജയില്‍ശിക്ഷ അനുഭവിച്ചവരാണ്. പൂക്കോട്ടുംപാടം എസ്.ഐ അമൃത്‌രംഗനെ കൂടാതെ സി.പി.ഒമാരായ പി. നിബിന്‍ ദാസ്, എസ്. അഭിലാഷ്, ജാഫര്‍, വിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ നിലമ്പൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. രണ്ട് മാസത്തിനിടെ പൂക്കോട്ടുംപാടം പൊലീസ് പിടികൂടുന്ന 42ാമത്തെ മയക്കുമരുന്ന് കേസാണിത്. ഫോട്ടോ: ppm1 നൗഫല്‍ ബാബു, ppm2 മന്‍സൂര്‍ അലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.