മഞ്ചേരി: കേരള കാത്തലിക് യൂത്ത് മൂവ്മെൻറ് (കെ.സി.വൈ.എം) താമരശ്ശേരി രൂപത വാർഷിക സെനറ്റ് സമ്മേളനം പുതുപ്പാടി സെൻറ് ജോർജ് പാരിഷ് ഹാളിൽ നടന്നു. വികാരി ജനറാൾ മോൺ ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. തോമസ് കളരിക്കൽ അധ്യക്ഷത വഹിച്ചു. ആൻറണി ജോയ് ക്ലാസെടുത്തു. രൂപത ആനിമേറ്റർ സി. പ്രീതി, സി. ജീനാ റോസ്, സൗബിൻ ഇലഞ്ഞിക്കൽ, റീതു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. രൂപത പ്രസിഡൻറ് കരോൾ ജോൺ സ്വാഗതവും ലിമിന ജോർജ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൗബിൻ ഇലഞ്ഞിക്കൽ (പ്രസി.), ജെഫി വടശ്ശേരി, കാന്തിറാണി (വൈസ് പ്രസി.), തേജസ് മാത്യു കറുകയിൽ (ജന. സെക്ര.), അഭിമൽ സണ്ണി, അനുപ്രിയ (സെക്ര.), എം.ജെ സുനിൽ (ട്രഷ.), മാർട്ടിൻ യേശുദാസ്, ലിമിന ജോർജ് (സെനറ്റ് അംഗങ്ങൾ), എഡ്വിൻ തോമസ്, റീതൂ ജോസഫ് (സിൻഡിക്കേറ്റ് അംഗങ്ങൾ), വിശാഖ്, ജോർജ്, ലിേൻറാ, നിധിൻ, അഞ്ജന, ആൽബിൻ ബെന്നി, അനു ജോൺ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.