തിരൂരങ്ങാടി: മച്ചിങ്ങത്താഴം തഅ്ലീമുൽ ഇസ്ലാം മദ്റസയിൽ സദർ മുഅല്ലിം അലി മുസ്ലിയാർ പതാക ഉയർത്തി. വിദ്യാർഥികൾ ദേശീയഗാനം ആലപിച്ച ശേഷം പ്രതിജ്ഞ എടുത്തു. സിദ്ദീഖ്, ഷബീർ, റിയാസ്, ജംഷീർ എന്നിവർ നേതൃത്വം നൽകി. തിരൂരങ്ങാടി: മുനിസിപ്പൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ എ.ടി. ഉണ്ണി പതാക ഉയർത്തി. വി.വി. നിസാർ അധ്യക്ഷത വഹിച്ചു. വി.വി. അബു, കെ. ബാബു, കെ.പി. മജീദ്, പി.കെ. അസീസ്, ടി. ഇർഷാദ് എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി: കക്കാട് അംഗൻവാടിയും ബെനവലൻറ് ക്ലബും േചർന്ന് സംഘടിപ്പിച്ച ക്വിസ് മത്സരം ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീൻ കാനഞ്ചേരി, ത്വയ്യിബ് അമ്പാടി, കെ. മൊഹീനുൽ ഇസ്‌ലാം, എം.കെ. ജൈസൽ എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി: ചലനം സാംസ്കാരികവേദി തിരൂരങ്ങാടി ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ പൂങ്ങാടൻ ബഷീർ പതാക ഉയർത്തി. ഇഖ്ബാൽ വെന്നിയൂർ അധ്യക്ഷത വഹിച്ചു. ജാഫർ തിരൂരങ്ങാടി, പി. സാംസി, ഷാജഹാൻ പറമ്പേരി എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി: കരുമ്പിൽ നാഷനൽ ലൈബ്രറി സംഘടിപ്പിച്ച പരിപാടി റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. കെ.എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. കെ. മൂസക്കോയ, ഹംസ മാസ്റ്റർ എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി: എ.ആർ നഗർ കക്കാടംപുറത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിന പരിപാടിയിൽ കരിം കാമ്പ്രൻ പതാക ഉയർത്തി. അബ്ദുറഹ്മാൻ കാമ്പ്രൻ അധ്യക്ഷത വഹിച്ചു. എ.വി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ, എം.കെ. കുഞ്ഞീൻ എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി: ചുള്ളിപ്പാറ സഹൃദയ ക്ലബ് ശുചീകരണം നടത്തി. കെ. ഫിർദൗസ്, എ. സഹദ് ഫസൽ, എ.പി. പൂക്കു എന്നിവർ നേതൃത്വം നൽകി. തിരൂരങ്ങാടി: പുകയൂര്‍ കുന്നത്ത് തഅ്ലീമുസ്വിബിയാന്‍ ഹയര്‍ സെക്കൻഡറി മദ്റസയില്‍ സദര്‍ മുഅല്ലീം യു.പി. മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.