കരുളായി: കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാമൂഹിക ശാസ്ത്ര ക്ലബ് നേതൃത്വത്തിൽ സ്വാതന്ത്ര്യസമര സ്മൃതിയാത്ര നടത്തി. ബിജു, സജിൻ പി. ജോൺസൻ, സാദത്ത്, അനിൽകുമാർ, നിസാർ അഹമ്മദ്, സുനിത, വിനിത, ജയരാജൻ എന്നിവർ സ്മൃതിയാത്രക്ക് നേതൃത്വം നൽകി. പ്രധാനാധ്യാപകന്‍ ജെ. രാധാകൃഷ്ണൻ പതാക ഉയർത്തി. പ്രിൻസിപ്പൽ ജെയിംസ് മാത്യു മുഖ്യസന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് വി.കെ. ചന്ദ്രഭാനു അധ്യക്ഷത വഹിച്ചു. പുക്കോട്ടുംപാടം: അഞ്ചാംമൈൽ യമാനിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വൈസ് പ്രസിഡൻറ് കൂത്രാടൻ അഹമ്മദ്കുട്ടി ഹാജി പതാക ഉയർത്തി. പൊതുപരിപാടി അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാത ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അനീഷ് കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിൽ പ്രിൻസിപ്പൽ പി.കെ. ബിന്ദു പതാക ഉയർത്തി. എം. അബ്ദുൽനാസർ മുഖ്യസന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ നിഷസുധാകർ അധ്യക്ഷത വഹിച്ചു. ചേലോട് ശാസ്ത്രിയാര്‍ യു.പി സ്കൂളില്‍ പ്രധാനാധ്യാപിക നാന്‍സി ജോസഫ് പതാകയുയര്‍ത്തി. അമരമ്പലം പഞ്ചായത്ത് ഓഫിസില്‍ പ്രസിഡൻറ് സി. സുജാത പതാക ഉയര്‍ത്തി. 'മാലിന്യത്തില്‍നിന്നും മോചനം' പ്രതിജ്ഞ ചൊല്ലി. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്, അംഗങ്ങളായ കളരിക്കല്‍ സുരേഷ് കുമാർ, അനിതാരാജു, ഗംഗാദേവി ശ്രീരാഗം, സെക്രട്ടറി ശിവദാസന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കവളമുക്കട്ട ജി.എല്‍.പി സ്‌കൂളില്‍ പ്രഥമാധ്യാപിക വി.ഡി. മല്ലിക പതാക ഉയര്‍ത്തി. പഞ്ചായത്ത് അംഗം അനീഷ് കവളമുക്കട്ട, ഇ.ടി. കുമാരന്‍നായര്‍, ടി.എ. മുഹമ്മദ് കുഞ്ഞ്, കെ.എം. അനില്‍കുമാര്‍, ഡി.ടി. ഹുസൈന്‍, അബ്ദുൽ റസാഖ്, സുനില്‍ബാബു സംസാരിച്ചു. തേള്‍പ്പാറ എല്‍.പി സ്‌കൂളില്‍ ചക്കിക്കുഴി ഫോറസ്റ്റ് ഡെപ്യൂട്ടി റെഞ്ചര്‍ കെ.ജി. ബാലന്‍ പതാക ഉയര്‍ത്തി. പ്രഥമാധ്യാപകന്‍ തോമസ്, പി.ടി.എ പ്രസിഡൻറ് മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വട്ടപ്പാടം നവതരംഗം ആര്‍ട്‌സ് ആൻഡ് സ്‌പോർട്സ് ക്ലബ്, ലൈബ്രറിയില്‍ പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത പതാക ഉയര്‍ത്തി. ക്ലബ് പ്രസിഡൻറ് സി. സജിത്ത് അധ്യക്ഷത വഹിച്ചു. അമരമ്പലം തരിശ് ടാസ്‌ക് ക്ലബില്‍ എം.വി. ഉണ്ണിക്കുട്ടി പതാക ഉയര്‍ത്തി. പി. മോഹനകൃഷ്ണൻ, പി. രാജേഷ്‌കുമാർ, പി. വിനീഷ്, പി.വി അഖില്‍ ആനന്ദ്, ടി. ഷിബു, വി.കെ. രാജു, വി.കെ. ഷൈജു എന്നിവര്‍ സംസാരിച്ചു. കവളമുക്കട്ട വിശ്വപ്രഭ ലൈബ്രറിയില്‍ പ്രസിഡൻറ് ഇ. വിശ്വനാഥന്‍ പതാക ഉയര്‍ത്തി. ടി.എ. മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.