കാട്ടാന വീടിനകത്ത് കടന്നു: നാലംഗ കുടുംബം അദ്​ഭുതകരമായി രക്ഷപ്പെട്ടു

കോയമ്പത്തൂർ: തൊണ്ടാമുത്തൂരിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് നാലംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീത്തിപാളം അയ്യാസാമി കോവിൽ റോഡിലെ പൗൾട്രി ഫാം നടത്തുന്ന ഷൺമുഖത്തി​െൻറ വീട്ടിലാണ് വ്യാഴാഴ്ച പുലർച്ച കാട്ടാനയും കുട്ടിയാനയുമെത്തിയത്. പൗൾട്രിഫാമിനകത്ത് കടന്ന കാട്ടാനകൾ കോഴിത്തീറ്റ, ഗോതമ്പ് തവിട് തുടങ്ങിയവ ഭക്ഷിച്ചു. ഇൗ സമയത്താണ് കുട്ടിയാന വീടി​െൻറ മുൻവാതിൽ തകർത്ത് അകത്തുകടന്നത്. ഇൗ സമയത്ത് ഷൺമുഖവും കുടുംബാംഗങ്ങളും കട്ടിലുകൾക്കടിയിൽ ഒളിച്ചിരുന്നു. അതിനിടെ ഷൺമുഖം ഫോണിൽ വിവരം അയൽവാസികളെ അറിയിച്ചിരുന്നു. പിന്നീട് സമീപവാസികളെത്തിയാണ് കാട്ടാനകളെ തുരത്തിയോടിച്ചത്. പൊലീസ്-, വനം-, റവന്യൂ അധികൃതർ സ്ഥലെത്തത്തി കാട്ടാനകളെ വനഭാഗത്തേക്ക് വിരട്ടിയോടിച്ചു. തിരുപ്പൂർ ബസ്സ്റ്റാൻഡിൽ മോഷണം- സ്ത്രീ പിടിയിൽ കോയമ്പത്തൂർ: തിരുപ്പൂർ പഴയ ബസ്സ്റ്റാൻഡിന് സമീപം യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തിരുവണ്ണാമല മലർകൊടിയാണ് (43) പിടിയിലായത്. തിരുപ്പൂർ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടന്ന നിരവധി പോക്കറ്റടി- മോഷണ കേസുകളിൽ പ്രതിയാണ് മലർകൊടിയെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ വെട്ടിക്കൊന്ന് അഴുക്കുചാലിൽ ഉപേക്ഷിച്ച കേസ്: ആറു പ്രതികൾ അറസ്റ്റിൽ കോയമ്പത്തൂർ: യുവാവിനെ വെട്ടിക്കൊന്ന് ചാക്കിൽ കെട്ടി അഴുക്കുചാലിൽ ഉപേക്ഷിച്ച കേസിൽ ആറു പ്രതികൾ അറസ്റ്റിൽ. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ സിറ്റി പൊലീസി​െൻറ ഗുണ്ടാപട്ടികയിലുള്ള കോയമ്പത്തൂർ പുലിയകുളം ജോസ്വ, കോഴി ആനന്ദ്, ശിവവിഷ്ണു, ലിയോ, ആവി ആനന്ദ്, രമേഷ് എന്നിവരാണ് പ്രതികൾ. നഗരത്തിലെ ഗുണ്ടയായിരുന്ന പുലിയകുളം നാഗരാജനാണ് (30) കൊല്ലപ്പെട്ടത്. പുലിയകുളം- ശൗരിപാളയം റോഡിലെ അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ജോസ്വയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘവുമായി ഉണ്ടായ മുൻവിരോധമാണ് കൊലപാതകത്തിന് കാരണം. പുലിയകുളം പൊലീസാണ് കേസന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.