കുടുംബശ്രീയുടെ 'അടുക്കള' ഇന്ന് മുതൽ

പാലക്കാട്: കുടുംബശ്രീ ജില്ല മിഷ‍​െൻറ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ പാലക്കാടി‍​െൻറ തനത് ഭക്ഷ്യവിഭവങ്ങളടങ്ങുന്ന ഭക്ഷ്യസംരഭ പ്രദർശനമേള നടത്തും. പാൽകഞ്ഞി, ചെറുപയർ കഞ്ഞി, ജീരക കഞ്ഞി, ഉലുവ കഞ്ഞി തുടങ്ങിയ കർക്കിടക മാസ ഭക്ഷ്യവിഭവങ്ങളും ആവിയിൽ പാകം ചെയ്ത അരിപ്പുട്ട്, കുറ്റിപ്പുട്ട്, ഇലയടകൾ എന്നിവയും മേളയിലുണ്ടാകും. ഇതോടനുബന്ധിച്ച് കുടുംബശ്രീയുടെ ഉൽപന്ന പ്രദർശന-വിപണനമേളയുമുണ്ട്. ഈ ദിവസങ്ങളിൽ കുടുംബശ്രീ ട്രൂപ്പുകൾ കലാ-സാംസ്കാരിക പരിപാടികളും അവതരിപ്പിക്കുമെന്ന് ജില്ല മിഷൻ കോ ഓഡിനേറ്റർ അറിയിച്ചു. പ്രദർശന-വിപണന മേള വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ പി. മേരിക്കുട്ടി ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ വിശിഷ്ടാതിഥിയാവും. തുടർന്ന് ബ്രഡ് തീറ്റ മൽസരം നടക്കും. അഞ്ചിന് വൈകീട്ട് 3.30ന് ഔഷധ കഞ്ഞിമേളയും വെള്ളംകുടി മത്സരവും ആറിന് പായസ പാചക മൽസരവും ഏഴിന് പഴംതീറ്റ മൽസരവും സംഘടിപ്പിച്ചിട്ടുണ്ട്. മേള ആഗസ്റ്റ് ഏഴിന് വൈകീട്ട് ഏഴിന് സമാപിക്കും. എം.ടിക്ക് ആദരമായി 'നാലുകെട്ട്' ആറിന് പാലക്കാട്: എം.ടി. വാസുദേവൻ നായരുടെ 84ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് എം.ടി. സാംസ്കാരിക കേന്ദ്രത്തി‍​െൻറ ആഭിമുഖ്യത്തിൽ ആഗസ്റ്റ് ആറിന് വൈകീട്ട് 5.30ന് സംഗീത കോളജ് ഓഡിറ്റോറിയത്തിൽ നാലുകെട്ട് എന്ന പേരിൽ സാംസ്കാരിക പരിപാടി നടത്തും. സാഹിത്യത്തിലെ എം.ടി എന്ന വിഷയത്തിൽ രഘുനാഥൻ പറളിയും സിനിമയിലെ എം.ടി എന്ന വിഷയത്തിൽ ജി.പി. രാമചന്ദ്രനും പ്രഭാഷണം നടത്തും. വിജയ് ടെൻഡുൽക്കറുടെ കമല എന്ന മറാഠി നാടകത്തി‍​െൻറ മലയാളാവിഷ്കാരവും അവതരണവും തുടർന്ന് നടത്തും. ടി.ആർ. അജയൻ, പി. വിജയൻ എന്നിവരെ ആദരിക്കുമെന്ന് സാംസ്കാരിക കേന്ദ്രം സെക്രട്ടറി കെ.എം. നന്ദകുമാർ അറിയിച്ചു. മദ്യവിരുദ്ധ മുന്നണി വിളംബര ജാഥ നടത്തി പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ മുന്നണി ഭാരവാഹികൾ ആഗസ്റ്റ് അഞ്ചു മുതൽ സെക്രേട്ടറിയറ്റ് പടിക്കൽ ആരംഭിക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തി‍​െൻറ ഭാഗമായി വിളംബരജാഥ നടത്തി. തുടർന്ന് ചേർന്ന യോഗം മുൻമന്ത്രി വി.സി. കബീർ ഉദ്ഘാടനം ചെയ്തു. മുന്നണി ജില്ല ചെയർമാൻ എ.കെ. സുൽത്താൻ അധ്യക്ഷത വഹിച്ചു. വിളയോടി വേണുഗോപാലൻ, മലമ്പുഴ ഗോപാലൻ, എം. കൃഷ്ണാർജുനൻ, കെ. അബൂബക്കർ, പി.ബി. ശ്രീനാഥ്, കുമാരൻ ചിറക്കാട്, സി. വേലായുധൻ കൊട്ടേക്കാട്, എച്ച്. ലാസർ, ആർ. രാമകൃഷ്ണൻ, ടി.എം. സെയ്ത്, ഇ.കെ. ചന്ദ്രൻകുട്ടി, കെ.കെ. ലക്ഷ്മി, സന്തോഷ് മലമ്പുഴ, എ. ഷാഹുൽ ഹമീദ്, എസ്. സഹാബുദ്ദീൻ, എ. നടരാജൻ, വി. കൃഷ്ണകുമാർ, ഡോ. രഘുനാഥ് പാറയ്ക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.