കർണാടക മുഖ്യമന്ത്രി രാജിവെക്കണം- ^പി.ഡി.പി

കർണാടക മുഖ്യമന്ത്രി രാജിവെക്കണം- -പി.ഡി.പി പൊന്നാനി: മക​െൻറ കല്ല്യാണത്തിൽ പങ്കെടുക്കാനുള്ള പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ കേരളയാത്രയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കർണാടക സർക്കാരിനെ രൂക്ഷമായി വിമർശിച്ച സാഹചര്യത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്ന് പി.ഡി.പി പൊന്നാനി നിയോജകമണ്ഡലം സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. കർണാടക സർക്കാർ മഅ്ദനിയോട് കാണിക്കുന്ന ക്രൂരതക്കെതിരെ ശബ്ദിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം രംഗത്ത് വരണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡൻറ് മൊയ്തുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം അസീസ് വെളിയങ്കോട്, മണ്ഡലം സെക്രട്ടറി ഫൈസൽ ചങ്ങരംകുളം, ജോ. സെക്രട്ടറി വി.വി. നസീർ, പി.സി.എഫ് മണ്ഡലം പ്രസിഡൻറ് ഇസ്മായിൽ പുതുപൊന്നാനി എന്നിവർ സംസാരിച്ചു. യാത്രയയപ്പും വിത്ത് വിതരണവും പൊന്നാനി: കാർഷിക വികസന കർഷക ക്ഷേമവകുപ്പി​െൻറ 'ഓണത്തിനൊരുമുറം പച്ചക്കറി' വിത്ത് വിതരണം കർഷകസംഘം ജില്ല വൈസ് പ്രസിഡൻറ് എ.കെ. മുഹമ്മദുണ്ണി ഉദ്ഘാടനം ചെയ്തു. ഈഴുവത്തിരുത്തി കൃഷി ഓഫിസർ കെ. വാസുദേവന് യാത്രയയപ്പ് നൽകി. കേരള കർഷകസംഘം ഈഴുവത്തിരുത്തി വില്ലേജ് കമ്മിറ്റി, ജ്ഞാനോദയം ഗ്രന്ഥശാല, ഈശ്വരമംഗലം മോസ്‌കോ ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രജീഷ് ഊപ്പാല, വി.വി അബ്ദുൽ സലാം, പി. രാമകൃഷ്ണൻ, അബ്ദുൽ സലാം അത്താണിക്കൽ, വി.വി. ആഷിഖ്, ഷാഫി അറയ്ക്കൽ, ടി.എം. സുരേഷ്, കെ. വാസുദേവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.