എടക്കാപറമ്പ് ജി.എൽ.പി സ്‌കൂളിന് ഓപൺ ഓഡിറ്റോറിയം

വേങ്ങര: കണ്ണമംഗലം എടക്കാപറമ്പ് ജി.എൽ.പി സ്കൂളിൽ നിർമിച്ച ഓപൺ ഓഡിറ്റോറിയം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസ്ലു ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് ലോകബാങ്കി​െൻറ 'തദ്ദേശമിത്രം' ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സരോജിനി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം പി. സലിം മാസ്റ്റർ, വൈസ് പ്രസിഡൻറ് പൂക്കുത്ത് മുജീബ്, പഞ്ചായത്ത് അംഗങ്ങളായ കാമ്പ്രൻ നൗഷാദ്, നെടുമ്പള്ളി സൈദു, പ്രധാനാധ്യാപകൻ കെ. വാസു, പി.ടി.എ പ്രസിഡൻറ് വി. ബഷീർ, ഇ.കെ. സമദ് ഹാജി, പി. ദാമോദരൻ, എ. മൊയ്‌തീൻകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.