അഴിമതിയാരോപണം: പഞ്ചായത്ത് പ്രസിഡൻറ്​ രാജിവെക്കണം ^ഡി.കെ.ടി.എഫ്

അഴിമതിയാരോപണം: പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണം -ഡി.കെ.ടി.എഫ് ചെർപ്പുളശ്ശേരി: തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരിൽനിന്ന് പണം ആവശ്യപ്പെട്ട നെല്ലായ പഞ്ചായത്ത് പ്രസിഡൻറും പട്ടികജാതി വിഭാഗത്തിന് നൽകിയ സഹായത്തിൽ വൻ അഴിമതി നടന്നിട്ടുള്ളതിനാൽ വികസന സമിതി അധ്യക്ഷനും രാജിവെക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യെപ്പട്ടു. കോൺഗ്രസ് േബ്ലാക്ക് സെക്രട്ടറിയും ഡി.കെ.ടി.എഫ് നിയോജക മണ്ഡലം പ്രസിഡൻറുമായ സി. വാസുദേവൻ, എം. മൊയ്തുട്ടി, ഇ. സുകുമാരൻ, സക്കീർ മോളൂർ, ഇ.കെ. സുകുമാരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.