കൃഷി ഓഫിസർ ഇല്ല; വട്ടംകുളത്ത് പദ്ധതി നടത്തിപ്പ് അവതാളത്തിൽ

എടപ്പാൾ: വട്ടംകുളം കൃഷി ഓഫിസിൽ മാസങ്ങളായി കൃഷി ഓഫിസർ ഇല്ലാത്തത് പദ്ധതി നടത്തിപ്പ് അവതാളത്തിലാക്കുന്നു. നേരത്തേയുണ്ടായിരുന്ന കൃഷി ഒാഫിസർ വിരമിച്ച ഒഴിവിലേക്ക് ഒരു വർഷം കഴിയാറായിട്ടും പുതിയ ഓഫിസറെ നിയമിക്കാൻ കൃഷിവകുപ്പ് തയാറായിട്ടില്ല. നഞ്ച കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ, അഞ്ചു സ​െൻറിൽ താഴെയുള്ള ആളുകൾക്ക് വീട് വെക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കൽ, കേരഗ്രാമം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ജീവനക്കാരുടെ അഭാവം വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. കൃഷിഭവ​െൻറ മുൻകാല പ്രവർത്തനങ്ങൾ മൂലമാണ് കേര ഗ്രാമം പദ്ധതിയിൽപ്പെടുത്തി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആറ് പഞ്ചായത്തുകളിൽ വട്ടംകുളം ഇടം നേടിയത്. 75 ലക്ഷം രൂപയോളം ഫണ്ടാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. എന്നാൽ ഓഫിസറില്ലാത്തത് മൂലം ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യതയിലേക്കാണ് നീങ്ങുന്നത്. പച്ചത്തേങ്ങ സംഭരിച്ചതി​െൻറ പണവും കർഷകർക്ക് ലഭിച്ചിട്ടില്ല. യഥാസമയം വിത്ത് വിതരണം നടക്കാതിരുന്നത് നെൽകർഷകരെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കൃഷി ഒാഫിസറെ നിയമിക്കാൻ വട്ടംകുളം പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് അംഗങ്ങളുടെ യോഗം ആവശ്യപ്പെട്ടു. പത്തിൽ അഷറഫ് അധ്യക്ഷത വഹിച്ചു. എം.എ. നജീബ്, കഴുങ്കിൽ മജീദ്, ഷാജിമോൾ മാണൂർ, രഞ്ജുഷ എരുവപ്ര, അമീന അബ്ബാസ് മൂതൂർ, എ.വി. സീനത്ത് ചിറ്റഴിക്കുന്ന് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.