ഒഴൂരിൽ വസ്തു നികുതി പിരിവ് ക്യാമ്പ് ഇന്ന് മുതൽ

ഒഴൂരിൽ വസ്തു നികുതി പിരിവ് ക്യാമ്പ് ഇന്ന് മുതൽ ഒഴൂർ: ഒഴൂർ ഗ്രാമപഞ്ചായത്തിലെ വസ്തുനികുതി പിരിവ് ക്യാമ്പുകൾ വെള്ളിയാഴ്ച മുതൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. പുത്തൻപള്ളിക്ക് സമീപം (വാർഡ് ആറ്), കരിങ്കപ്പാറ നാൽക്കവല (വാർഡ് ഒമ്പത്), അയ്യായ പള്ളി പരിസരം (വാർഡ് 10) എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ക്യാമ്പ്. ശനിയാഴ്ച എരനെല്ലൂർ എ.എം.എൽ.പി സ്കൂൾ പരിസരം (വാർഡ് രണ്ട്), അൽ അസ്ഹർ സ്കൂൾ പരിസരം (വാർഡ് ഏഴ്), തിങ്കളാഴ്ച ഓണക്കാട് ആയുർവേദ ഡിസ്പെൻസറി പരിസരം (വാർഡ് ഒന്ന്), എസ്േറ്ററ്റ് പടി ജങ്ഷൻ (വാർഡ് എട്ട്), കക്കൊടിപ്പാറ ജങ്ഷൻ (വാർഡ് 13) എന്നിവിടങ്ങളിൽ ക്യാമ്പ് പ്രവർത്തിക്കും. ചൊവ്വാഴ്ച കരിങ്കപ്പാറ സഹകരണ ബാങ്ക് പരിസരം (വാർഡ് 10), മേൽമുറി ജങ്ഷൻ (വാർഡ് 12), കതിർകുളങ്ങര ജനസേവന കേന്ദ്രം (വാർഡ് 17), ബുധൻ നാലിടവഴി ജങ്ഷൻ (വാർഡ് അഞ്ച്), തറയിൽപീടിക (വാർഡ് 15), ബുധൻ വെട്ടുകുളം എം.എസ് നഗർ ജനസേവന കേന്ദ്രം (വാർഡ് 18), വ്യാഴം കുറുവട്ടിശേരി മദ്റസ (വാർഡ് മൂന്ന്), കോറാട് കെ.പി. സ്റ്റോർ (വാർഡ് നാല്), പുതിക്കുന്ന് (വാർഡ് 11), വെള്ളി ഇല്ലത്ത്പടി ജങ്ഷൻ (വാർഡ് 16) എന്നിവിടങ്ങളിലും നികുതി സ്വീകരിക്കും. രാവിലെ 10.30 മുതൽ വൈകീട്ട് മൂന്ന് വരെയാണ് നികുതി സ്വീകരിക്കുക. അവസാനം അടച്ച നികുതിയുടെ രസീതുമായി എത്തണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.