ഉറവിട മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കണം

ചെർപ്പുളശ്ശേരി: നഗരസഭക്കുള്ളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ക്ലബുകൾ, കല്യാണമണ്ഡപങ്ങൾ, മാളുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, തിയറ്ററുകൾ, വസ്ത്രശാലകൾ, പഴ, പച്ചക്കറി, മാംസ, മത്സ്യ കടകൾ, കാൻറീനുകൾ തുടങ്ങി വിവിധ വ്യാപാര സ്ഥാപനങ്ങൾ മാലിന്യങ്ങൾ തരം തിരിച്ച് ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കി സെപ്റ്റംബർ 15നകം നഗരസഭ ഓഫിസിൽ രേഖാമൂലം അറിയിക്കണം. അല്ലാത്തപക്ഷം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദു ചെയ്യുന്നതാണന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.