ദലിത്^ന്യൂനപക്ഷ പീഡനം: മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം 12ന്

ദലിത്-ന്യൂനപക്ഷ പീഡനം: മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം 12ന് മലപ്പുറം: ദലിത്-ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ ജില്ലയിലെ 16 നിയോജകമണ്ഡലം കേന്ദ്രങ്ങളിലും ആഗസ്റ്റ് 12ന് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി തീരുമാനിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍, ഭാരവാഹികളായ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, കെ. മുഹമ്മദുണ്ണി ഹാജി, അഷ്‌റഫ് കോക്കൂര്‍, എം.എ. ഖാദര്‍, സലീം കുരുവമ്പലം എന്നിവര്‍ സംസാരിച്ചു. വി. മുസ്തഫ, പി.പി. സഫറുല്ല, കെ. കുഞ്ഞിമരക്കാര്‍, ബക്കര്‍ ചെര്‍ണൂര്‍, അഷ്‌റഫ് മടാന്‍, എസ്. അബ്ദുല്‍സലാം, ഷാനവാസ് െവട്ടത്തൂര്‍, എം. അലവി, അഡ്വ. എന്‍.സി. ഫൈസല്‍, വെട്ടം ആലിക്കോയ, എം.പി. അഷ്‌റഫ്, വല്ലാഞ്ചിറ അബ്ദുല്‍മജീദ്, ആര്‍.കെ. ഹമീദ്, ടി.ടി. കോയാമു, സുഹ്‌റ മമ്പാട്, കെ.പി. ജല്‍സീമിയ, മുജീബ് ദേവശ്ശേരി എന്നിവർ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.