ബിയ്യം കായൽ പവലിയന്​ 1.6 കോടി

പുളിക്കകടവ്: ബിയ്യം കായൽ പവലിയൻ ടൂറിസം പദ്ധതി യാഥാർഥ്യമാവുന്നു. പദ്ധതിക്ക് ഒരു കോടി ആറു ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ടൂറിസം വകുപ്പി​െൻറ ഭരണാനുമതിയും ലഭിച്ചു. കഴിഞ്ഞ ബജറ്റിൽ വിനോദസഞ്ചാര മേഖലയായി സർക്കാർ പ്രഖ്യാപിച്ച പൊന്നാനി മണ്ഡലത്തിൽ, മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ സ്പീക്കർ പി. ശ്രീരാമകൃഷ്ണ​െൻറ നിർദേശപ്രകാരം ഡി.ടി.പി.സി സമർപ്പിച്ച ശിപാർശക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. പൊന്നാനി മണ്ഡലത്തിൽ നടപ്പാക്കുന്ന ടൂറിസം ട്രയാങ്കിളിൽപെട്ട ബിയ്യം കായൽ പവലിയൻ പ്രദേശം, പുളിക്കകടവ് ബോട്ട് ജെട്ടി, പവലിയൻ എന്നിവിടങ്ങളിലാണ് നടപ്പാക്കുന്നത്. മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ജലോത്സവം നടക്കുന്ന ബിയ്യം കായലിലെ പ്രധാന വേദിയാണ് ഇൗഴുവതിരുത്തി പുളിക്കകടവ് ബോട്ട് ജെട്ടിയും പവലിയനും. ഇൗ പ്രദേശത്തെ സൗന്ദര്യവത്കരണവും അനുബന്ധ പ്രവൃത്തികളുമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ബിയ്യം കായലിനോട് ചേർന്ന് നടപ്പാത, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ, ബോട്ട്ജെട്ടി നവീകരണം, പവലിയൻ നവീകരണം, കിയോസ്കുകൾ (വാണിജ്യാടിസ്ഥാനത്തിലുള്ളവ) തുടങ്ങി സംവിധാനങ്ങളും ഒരുക്കും. പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ സാേങ്കതികാനുമതിയും ടെൻഡറും നടത്തിയതിനുശേഷം പണി പൂർത്തീകരിക്കുന്നതിന് സ്പീക്കർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. CAPTION Tir P10 ബിയ്യം കായൽ പവലിയൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.